---
title: "ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു"
english_title: "Plot to Assassinate Tiger Shroff: Three Suspects Arrested in Rajasthan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387721/Plot to Assassinate Tiger Shroff: Three Suspects Arrested in Rajasthan"
published_at: "2026-10-19T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5b9ac885b7_tiger.jpg"
keywords: ["Tiger Shroff", "Lawrence Bishnoi Gang", "Mumbai Police"]
---

# ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു

> **Lead Summary:** മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ വധിക്കാൻ പദ്ധതിയിട്ട കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ അന്വേഷണ സംഘം വിദഗ്ദ്ധമായി വലയിലാക്കിയത്. പിടിയിലായവരിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്ട്ര സ്വദേശിയുമാണ്. ഇവർക്ക് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ വധിക്കാൻ പദ്ധതിയിട്ട കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ അന്വേഷണ സംഘം വിദഗ്ദ്ധമായി വലയിലാക്കിയത്. പിടിയിലായവരിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്ട്ര സ്വദേശിയുമാണ്. ഇവർക്ക് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നടന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച് പരിശീലനം നേടിയ സംഘമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. എല്ലാ ഞായറാഴ്ചകളിലും ടൈഗർ ഷ്രോഫ് ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം പ്രതികൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. താരത്തിന്റെ യാത്രാവഴികളും ദിനചര്യകളും പിന്തുടർന്ന സംഘം, അദ്ദേഹം കാറിൽ മടങ്ങുന്നതിനിടെ വെടിവെയ്പ്പ് നടത്താനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്.

ആസൂത്രണത്തിന് ശേഷം എസ്.വി റോഡ് വഴി വിലേപാർലെയും അന്ധേരിയും കടന്നാണ് പ്രതികൾ കടന്നുകളഞ്ഞത്. തുടർന്ന് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് ഉപേക്ഷിച്ച് ബോറിവിലിയിലേക്കുള്ള ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. മഹാരാഷ്ട്ര അതിർത്തി കടന്ന് ഗുജറാത്ത് വഴിയാണ് ഇവർ രാജസ്ഥാനിലേക്ക് എത്തിയത്. രാജസ്ഥാനിൽ പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി മുംബൈയിൽ എത്തിക്കാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387721/Plot to Assassinate Tiger Shroff: Three Suspects Arrested in Rajasthan)